ആലംകോട് ചാത്തൻപാറയ്ക്ക് സമീപം മരം വീണ് വൈദ്യുത പോസ്റ്റ് തകർന്നു.

eiMA24571957

ആലംകോട്: ആലംകോട് ചാത്തൻപാറയ്ക്ക് സമീപം മരം വീണ് വൈദ്യുത പോസ്റ്റ് തകർന്നു. ചാത്തൻപാറ കല്ലുവെട്ടാൻകുഴിയിൽ കോൺട്രാക്ടർ  രാധാകൃഷ്ണക്കുറുപ്പിൻ്റെ വീടിന് സമീപത്താണ് സംഭവം.

ഇന്ന് പുലർച്ചെ 5 മണിയോടെ മരം ഒടിഞ്ഞ് വൈദ്യുത ലൈനിൽ വീഴുകയും പോസ്റ്റ് തകരുകയും ചെയ്തു. പൊട്ടി വീണ വൈദുത ലൈൻ റോഡിലാണ് പതിച്ചത്. ഉടൻ തന്നെ കെഎസ്ഇബിയിൽ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി. പുലർച്ചെ പത്ര വിതരണക്കാരും പാൽ വിതരണക്കാരുമൊക്കെ സഞ്ചരിക്കുന്ന റോഡാണിത്. അപകടം ഒഴിവാക്കാൻ നാട്ടുകാർ റോഡിൽ കാവൽ നിന്നു.

മരം വീണതിനെ തുടർന്ന് ഈ പ്രദേശത്ത് വൈദ്യുതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!