Search
Close this search box.

നഗരൂർ ശ്രീശങ്കര വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണവും

IMG-20240627-WA0002

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അവബോധം കുട്ടി കൾക്കു നൽകുന്നതിനായി നഗരൂർ ശ്രീശങ്കര വിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മായാദേവി ലഹരിവിരുദ്ധ ദിന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

നഗരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് എബ്രഹാം ഈ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി വിശദമായി ക്ലാസെടുത്തു. എക്സൈസ് പ്രിവന്റിവ് ഓഫീസർ രാധാകൃഷ്ണപിള്ള ലഹരി ഉപയോഗത്തിന് എതിരായി പോരാടുന്നതിന് കുട്ടികളെ സജ്ജമാക്കുന്ന രീതിയിൽ ക്ലാസ് എടുക്കുകയും കുട്ടികളിൽ ഓരോ പ്രായത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമാക്കി. ലഹരി ഉപയോഗത്തെക്കുറിച്ചും കൈവശം വച്ചാൽ ഉണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും വളരെ വിശദമായി അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകി . രേഖ ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!