പെരുംകുളം:വായന മാസാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽനടന്ന കവിതാ ശിൽപശാലയിൽ കവി തോന്നയ്ക്കൽ ഭുവനചന്ദ്രൻ കവിത എങ്ങനെ എഴുതാം എന്ന വിഷയത്തിൽ കുട്ടികളോട് സംവദിച്ചു. കുട്ടിക്കവിതകളും നുറുങ്ങു പാട്ടുകളും കുട്ടികൾക്ക് ഏറെ രസകരമായിരുന്നു. നാലാം ക്ലാസുകാരി നൂറുൽ ആയിഷ മിന്നാമിനുങ്ങ് എന്ന കവിത സ്വന്തമായി രചിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം ആർ പ്രവീൺ ,സ്കൂൾ മാനേജർ അഡ്വ എ എ ഹമീദ് , ബിന്ദു സുന്ദർ,അധ്യാപകരായ അക്ബർ ഷാ , ഷിജി,രജിത എന്നിവർ പങ്കെടുത്തു.