കൊയ്ത്തൂർക്കോണം ബ്രദേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് സംഗമം സഫ്ന നസറുദ്ദീൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

IMG-20240703-WA0000

പോത്തൻകോട്: കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് വിദ്യാഭ്യാസ അവാർഡ് സംഗമം പിരപ്പൻകോട് ശ്യാംകുമാറിൻ്റെ അധ്യക്ഷതയിൽ തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

എം.എ. ഉറൂബ് സ്വാഗതവും, കഴക്കുട്ടം അസിസ്റ്റൻ്റ് കമ്മീഷണർ ബാബുക്കുട്ടൻ.എൻ മുഖ്യപ്രഭാഷണവും നടത്തി. അഡ്മിൻമാരായ
അസർ മോഹനപുരം, സുനിൽ കൊയ്ത്തൂർക്കോണം, പോൾ ആൻ്റണി, അൻഷാദ് തെറ്റിച്ചിറ തുടങ്ങിയവർ സംസാരിച്ചു. നൂറോളം വിജയികൾക്കും, മറ്റ് ബഹുമുഖ പ്രതിഭകൾക്കും അവാർഡുകൾ നൽകി അനുമോദിച്ചു.റിയാലിറ്റി ഷോകളിലെ കലാകാരൻമാരുടെയും, വിദ്യാർത്ഥിനികളുടെയും ഗാന, നൃത്ത സന്ധ്യയും ഉണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!