നെടുമങ്ങാട് കാപ്പാ നിയമം ലംഘിച്ച ആൾ അറസ്റ്റിൽ.

IMG_20240704_11420949

നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കരകുളം വേങ്കോട് വാർഡിൽ നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ തോപ്പിൽ ഷൈജു എന്നറിയപ്പെടുന്ന വിനോദ് ( 37) നെ ആണ് കാപ്പാ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിന് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, വധശ്രമം, അടിപിടി, തീവെപ്പ് തുടങ്ങി 15ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ നിയമം പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനി ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് നെടുമങ്ങാട് എത്തിയ ഇയാൾ നെടുമങ്ങാട് സൂര്യ റോഡിലുള്ള ഹോട്ടലിൽ എത്തി ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്തതിന് നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നാണ് കാപ്പ നിയമലംഘനത്തിന് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എസ് എച്ച് ഒ അനീഷ് ബി യുടെ നേതൃത്വത്തിൽ എസ് ഐ അജി, സി പി ഓ മാരായ റിസ്വാൻ, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!