Search
Close this search box.

വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

bear

വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലൈനിലെ ലാലായെ (58) ആണ് ഇന്ന് പുലർച്ചെ രണ്ട് കരടികൾ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേൽപ്പിച്ചു. നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടിമറഞ്ഞു . കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസമേഖലയിൽ കരടി എത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!