ചിറയിൻകീഴ് : അഞ്ചുതെങ്ങിൽ കടലാക്രമണം ശമനമില്ലാതെ തുടരുകയാണ്. അഞ്ചുതെങ്ങ്, പൂത്തുറ, തരിശുപറമ്പ്, അഞ്ചുതെങ്ങ് കോട്ട ഭാഗങ്ങളിലാണ് കടൽക്ഷോഭം ശക്തമാകുന്നത്. തിരമാലകൾ ശക്തിയായി റോഡിൽ പതിച്ച് വെള്ളത്തോടൊപ്പം തീരത്തെ മണലും നിറഞ്ഞ് റോഡിൽ ഗതാഗത തടസ്സപ്പെട്ടു. തുടർന്ന് പ്രദേശത്തെ മത്സ്യതൊഴിലാളികൾ റോഡിലെ കല്ലും മണലും കോരി മാറ്റി ഗതാഗതയോഗ്യമാക്കി.
കഴിഞ്ഞ ഒരാഴ് ചയായി കടലാക്രമണം ബാധിച്ച മേഖലകളിലെ വീടുകൾ ഡെപ്യൂട്ടി സ് പീക്കർ വി ശശി സന്ദർശിച്ച് വിലയിരുത്തി. അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് സ് സ് കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു. തകർന്ന വീടുകളും വെള്ളം കയറി വാസയോഗ്യമല്ലാതായ വീടുകളും അപകടാവസ്ഥയിലായ വീടുകളുമാണ് സന്ദർശിച്ചത്. ഡെപ്യൂട്ടി സ് പീക്കറോടൊപ്പം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. സന്ദർശനവേളയിൽ മത്സ്യതൊഴിലാളികളുടെ പരാതികൾ ഡെപ്യൂട്ടി സ് പീക്കർ കേട്ട ശേഷം പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണ് മടങ്ങിയത്.