വക്കം : 50 ലക്ഷം ചിലവിൽ യു.ഐ.ടിയിൽ ഒരു ബ്ലോക്ക് കൂടി നിർമ്മിക്കുവാനുള്ള പണി ഉടൻ ആരംഭിക്കുമെന്ന് അഡ്വ.ബി സത്യൻ എം.എൽ.എ പറഞ്ഞു. നിലയ്ക്കാമുക്ക് വക്കം യു.ഐ.ടി യിൽ പി റ്റി.എയുടെയും വികസന സമിതിയുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. വക്കം യു.ഐ.ടിയെ മികവിൻ്റെ കേന്ദ്രമാക്കുവാനും, ഡിഗ്രി, പി.ജി എന്നിവയിൽ പുതിയ കോഴ് സുകൾ ആരംഭിക്കാനും യൂണിവേഴ് സിറ്റിയെ സമിപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി അദ്ധ്യക്ഷനായി. സ് കൂൾ പ്രിൻസിപ്പാൾ നെൽസൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി നൗഷാദ്, കടയ്ക്കാവൂർ സി.ഐ ശ്രീകുമാർ, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരും പങ്കെടുത്തു. ക്യാമ്പസിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു