കഠിനംകുളം : ചാന്നാങ്കരയിൽ ആരംഭിക്കുന്ന കേരള ചിക്കൻ എന്ന പദ്ധതിയിൽ അഴിമതി ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ പുത്തൻതോപ്പിൽ മന്ത്രി കെ. രാജുവിവിനെ വഴിയിൽ തടഞ്ഞു കരിങ്കൊടി കാണിച്ചു. സംഭവത്തിൽ ആറ് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി. പദ്ധതി നടത്തിപ്പിലും ഉദ്‌ഘാടനത്തിലും മാനദണ്ഡങ്ങൾ പാലിക്കാതെ ലക്ഷങ്ങളുടെ അഴിമതിക്ക് മന്ത്രിമാർ കൂട്ട് നിക്കുന്നുവെന്നു ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്.