വെട്ടൂർ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രം എന്ന് തുറക്കും??

eiL2PLB63489

വെട്ടൂർ: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി. തീരദേശ മേഖലയായ താഴെവെട്ടൂരിലെ പള്ളി തയ്ക്കാവിന് സമീപമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചത്.ഒന്നര വർഷം മുൻപ് ഉദ്ഘാടനവും നടന്നെങ്കിലും ഇനിയും പ്രവർത്തനം ആരംഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തീരദേശ ദൂരപരിധി (സിആർഇസർഡ്) ലംഘിച്ചതിനാൽ കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും നമ്പരിടാൻ കാലതാമസം നേരിടുന്നു എന്നും നാട്ടുകാർ പറയുന്നു. അന്ന് വെട്ടൂരിൽ നടന്ന മറ്റൊരു പരിപാടിയിൽ അനാഛാദനം നടത്തിയ ഫലകം പിന്നീട് ഉപകേന്ദ്രത്തിൽ സ്ഥാപിക്കുകയായിരുന്നത്രെ. ആരോഗ്യ ഉപകേന്ദ്രം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വെട്ടൂരിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും മത്സ്യത്തൊഴിലാളി സംഘടനകളും സർക്കാരിന് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തിരമായി വിഷയം പരിഹരിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!