വമ്പൻ ഓഫറുകളുമായി കല്ലമ്പലം പുല്ലൂർമുക്കിൽ ഡിമോസ് ഫർണിച്ചർ നാളെ തുറക്കും 

eiZM3OO90294

കല്ലമ്പലം : അത്ഭുതകരമായ ഓഫറുകൾ പ്രഖ്യാപിച്ചു കൊണ്ട് ഡിമോസ് ഫർണിച്ചർ നാളെ കല്ലമ്പലം പുല്ലൂർമുക്കിൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫർണിച്ചർ വില്പനയിൽ ഏറെ ജനശ്രദ്ധ നേടിയ ഡിമോസ് തിരുവനന്തപുരത്തുകാർക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു  കൊണ്ടാണ് എത്തുന്നത്. നാളെ ( ജൂലൈ 6) രാവിലെ 10 മണിക്ക് ഡിമോസിന്റെ ബ്രാൻഡ് അംബാസഡർമാരായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

 

കേരളത്തിന്റെ വിവിധ ജില്ലകളിൽ ഏറ്റവും വിലക്കുറവിലും ഓഫറിലും മികച്ച ഫർണിച്ചറുകൾ നൽകുന്ന ഡിമോസിന്റെ തിരുവനന്തപുരം ജില്ലയിലെ ആദ്യ ഷോറൂമാണ് കല്ലമ്പലം പുല്ലൂർമുക്കിൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ട് അത്യുഗ്രൻ ഓഫറുകളാണ് ഡിമോസ് പ്രഖ്യാപിച്ചിട്ടുള്ളത്. 50 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്ന് ഫർണിച്ചർ വാങ്ങാം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ഉണ്ട്.

 

ആദ്യ പത്ത് കസ്റ്റമറുകൾക്ക് കട്ടിലും അലമാരയും ഡ്രസിങ് ടേബിളും സൈഡ് ബോക്സും ഉൾപ്പെടെ വരുന്ന ബെഡ്‌റൂം സെറ്റ് 17500 രൂപയ്ക്ക് നൽകും. കൂടാതെ 16500 രൂപയുടെ സോഫ സെറ്റ് പർച്ചേസ് ചെയ്യുന്ന ആദ്യത്തെ 5 പേർക്ക് 6500 രൂപയ്ക്ക് സോഫ സെറ്റ് സ്വന്തമാക്കാം. 23100 രൂപയുടെ ഡൈനിങ്ങ് ടേബിൾ, 4 കസേര  ഉൾപ്പെടുന്ന സെറ്റ് പർച്ചേസ് ചെയ്യുന്ന ആദ്യത്തെ 10 പേർക്ക് 9900 രൂപയ്ക്ക് ഡൈനിങ് ടേബിൾ സെറ്റ് സ്വന്തമാക്കാം. 9500 രൂപയുടെ 2 ഡോർ അലമാര പർച്ചേസ് ചെയ്യുന്ന ആദ്യത്തെ 10 പേർക്ക് 4000 രൂപയ്ക്ക് അലമാര സ്വന്തമാക്കാം. അങ്ങനെ ഒരുപാട് അത്ഭുതകരമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

 

ഡിമോസ് ഫർണിച്ചർ

പുല്ലൂർമുക്ക്, കല്ലമ്പലം

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!