ബാലവേദി നെടുമങ്ങാട് മണ്ഡലം ക്യാമ്പ് “മിന്നാമിന്നിക്കുട്ടം “

ബാലവേദി നെടുമങ്ങാട് മണ്ഡലം ക്യാമ്പ് “മിന്നാമിന്നിക്കുട്ടം ” പി എം സുൽത്താൻ സ്മാരകത്തിൽ നടന്നു. ബാലവേദി മണ്ഡലം വൈസ് പ്രസിഡന്റ് അനശ്വര അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലവേദി മണ്ഡലം കൺവീനർ പി കെ സാം സ്വാഗതം പറഞ്ഞു. പ്രശസ്ത ചിത്രകാരൻ ട്വിങ്കിൾ രാജേഷ് ക്ലാസ് നയിച്ചു. ഉന്നത വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

ബാലവേദി ജില്ലാ രക്ഷാധികാരിയും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എ എസ് ആനന്ദകുമാർ, സിപിഐ നെടുമങ്ങാട് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.ആർ വിജയൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ വി രാജീവ്, എസ് രാജപ്പൻ നായർ, അഡ്വ : രാധാകൃഷ്ണൻ, ജി സുധാകരൻ നായർ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം അൽ അമീൻ എൻ ഖാൻ എന്നിവർ പങ്കെടുത്തു. മണ്ഡലം ഭാരവാഹികളായി ആദിൽ മുഹമ്മദ് ( പ്രസിഡന്റ് ), അനശ്വര (സെക്രട്ടറി) എന്നിവരടങ്ങിയ 17 അംഗ മണ്ഡലം കമ്മിറ്റിയും ക്യാമ്പ് തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!