ആറ്റിങ്ങൽ: പതിറ്റാണ്ടുകളായി ആറ്റിങ്ങൽ നിവാസികളുടെ ആവശ്യം ആയിരുന്നു ഒരു എംപി ഓഫീസ് വേണമെന്ന്. എന്നാൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനവും അത് തന്നെയായിരുന്നു. തുടർന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ ആറ്റിങ്ങലിൽ എംപി ഓഫിസിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോൾ എംപി ഓഫീസിൽ രാവിലെ മുതൽ പരാതിക്കാരുടെ വൻ തിരക്കാണ്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ മുനിസിപ്പൽ ടൗൺ ഹാളിന് സമീപമാണ് അടൂർ പ്രകാശ് എം.പിയുടെ ഓഫീസ്. എംപി നാട്ടിലുള്ളപ്പോൾ രാവിലെ 7 മണി മുതൽ പരാതി സ്വീകരിക്കാൻ ഇരിക്കുകയാണ്. ആരുടെയും ശുപാർശയില്ലാതെ എം.പിയെ നേരിൽ കണ്ട് ജനങ്ങൾക്ക് അവരുടെ വിഷയം അവതരിപ്പിക്കാൻ കഴിയും. ദിവസം 800ന് മുകളിൽ പരാതികൾ ഇവിടെ എത്തുന്നുണ്ട്. മാത്രമല്ല എല്ലാത്തിനും അതിന് വേണ്ട നിർദേശങ്ങളും നടപടികളും സ്വീകരിക്കാൻ എംപി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എംപി നാട്ടിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ പരാതിക്കാരുടെ എണ്ണത്തിൽ കുറവില്ല. അതിനെല്ലാം എംപിയുടെ പ്രത്യേക നിർദേശവും എംപി ഓഫീസിലെ സ്റ്റാഫുകൾക്ക് അദ്ദേഹം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് എംപി ഉണ്ടെങ്കിലും ഇല്ലെങ്കിലും പരാതികളും നിവേദനങ്ങളും കൊണ്ടെത്തിക്കാവുന്നതാണ്.