തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക,ജൈവ കൃഷി രീതി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വച്ചാണ് ഞാറുനടീൽ.പിരപ്പമൺകാട് ഏലായിൽ സ്കൂൾ പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി.ഉമ നെല്ലിനമാണ് ഉപയോഗിച്ചത്.പ്രഥമാദ്ധ്യാപകൻ സുജിത്.എസ്,പി.ടി.എ പ്രസിഡന്റ് നസീർ.ഇ, പി.ടി.എ അംഗം വിനയ്.എം.എസ്, സീഡ് കോഓർഡിനേറ്റർമാരായ സൗമ്യ.എസ്, ഷാബിമോൻ എസ്.എൻ, കായികാദ്ധ്യാപകനായ രഞ്ജു.എസ്.ആർ, അദ്ധ്യാപക ഇതര ജീവനക്കാരൻ ഷാനവാസ് എന്നിവർ പങ്കെടുത്തു.തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ കൃഷിയിറക്കുന്നത്. കഴിഞ്ഞ വർഷം കൃഷി ചെയ്ത നെല്ല് തൃപ്തി റൈസ് എന്ന പേരിൽ വിപണിയിലെത്തിച്ചു.