ZHM ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും കലാപ്രതിഭകളെ ആദരിക്കലും

IMG-20240716-WA0002

മംഗലപുരം : മുരുക്കുംപുഴ വരിക്കുമുക്ക് ZHM ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കലാപ്രതിഭകളെ ആദരിക്കുകയും വിദ്യാഭ്യാസ അവാർഡും  വിതരണം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് അഷ്റഫുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഭാ സംഗമം  ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബിപി മുരളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും  വാർഡ് മെമ്പർ കവിത , വെയിലൂർ ഗവ ഹൈസ്കൂൾ അധ്യാപകൻ ജെ. എം.റഹീം,  വരിക്കുമുക്ക് എയ്ഞ്ചൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഷൈജ എം.ജെ,വിദ്യാഭ്യാസ അവാർഡ് കമ്മിറ്റി ചെയർമാൻ സുജാഹുദ്ദീൻ,  പ്രശസ്ത പാട്ടുകാരൻ പ്രമോദ് കൃഷ്ണ  എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ  വായനാ ദിനത്തിൽ ബാലവേദി കൂട്ടുകാരിൽ നിന്നും വായന മത്സരത്തിൽ ഒന്നും രണ്ട് സ്ഥാനം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

ലൈബ്രറി എക്സിക്യൂട്ടീവ് മെമ്പർമാരായ ഷംനാദ് ചെറുകായൽക്കര, സലാം  എ.ഇ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ലൈബ്രേറിയൻ എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!