അഞ്ചുതെങ്ങിൽ പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന അറുപതുകാരി മരിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട (വാർഡ് 6 ) പഴയനടയ്ക്ക് സമീപം കളിയിൽവീട്ടിൽ ആരിഫ ബീബി (60) (പാപ്പി) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ മാസം 25 ചൊവ്വ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ആരിഫയെ വഴിമദ്ധ്യേ റോഡിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന അണലി ഇനത്തിൽപ്പെട്ട വിഷപ്പാമ്പ് കടിയ്ക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ഉടൻ തന്നെ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന്, അന്നുമുതൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.