മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ :മംഗലപുരത്ത് പഞ്ചായത്തുതല ശില്പശാല

IMG-20240726-WA0014

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. ശില്പശാല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ലൈല കെ പി ആധ്യക്ഷയായിരുന്നു.

വൈസ് പ്രസിഡന്റ് മുരളീധരൻ ശില്പശാലയെ കുറിച്ച് വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി എന്നിവർ ക്യാമ്പയിൻ ആമുഖം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് അജിത് കുമാർ, ജനപ്രതിനിധികളായ അജികുമാർ, ജുമൈല ബീവി, കവിത,കരുണാകരൻ, ഷീല, മീന, തോന്നയ്ക്കൽ രവി, ബിന്ദു ബാബു,എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി ശ്യാം കുമാർ നിലവിലെ പ്രോജക്റ്റുകൾ അവയുടെ അവസ്ഥ എന്നിവ വിശകലനം ചെയ്തു.

അസിസ്റ്റന്റ് സെക്രട്ടറി ബൈജു കെ കെ, പഞ്ചായത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു.  സൂപ്രണ്ടന്റ് ജനീഷ് ആർവി രാജ്, സെമിന കെ പാഷ, ഷൈജി. എസ് ,എഇ മുംതാസ്, ലിജി, വിപിൻ, അരുണ, നസീഹ, ഷൈൻ, സംഗീത, ഭജേഷ്, രഞ്ജു, വിഇഒ , ആരോഗ്യവകുപ്പ് ജീവനക്കാർ എന്നീ ഉദ്യോഗസ്ഥരും, ഹരിതമസേന അംഗങ്ങളും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ആസൂത്രണ സമിതി അംഗങ്ങളും ശുചിത്വമിഷൻ ആർ പി , നവകേരളം ആർ പി എന്നിവരും പങ്കെടുത്തു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി 2025 മാർച്ച്‌ 31നകം കേരളത്തെ മാലിന്യമുക്തമാക്കുന്നതിനായി നടത്തേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശില്പശാലയിൽ ചർച്ച നടത്തി വിടവുകൾ പരിഹരിക്കാനും ശക്തിപ്പെടുത്താനുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!