Search
Close this search box.

അറബിക് അധ്യാപകർക്ക് ഇംപ്രൂവ്മെൻറ് ട്രൈയിനിംഗ്‌ പ്രോഗ്രാം

eiL0N0384199

വർക്കല : വർക്കല ഉപജില്ലയിലെ അറബിക് അധ്യാപകർക്ക് വേണ്ടി അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് സംഘടിപ്പിച്ച അറബിക് ടീച്ചേഴ്‌സ് ഇംപ്രൂവ്മെൻറ് ട്രൈയിനിംഗ് പ്രോഗ്രാം വർക്കല എ.ഇ.ഒ ശ്രീമതി. ഷൈലാ ബീഗം ഉത്ഘാടനം ചെയ്തു. അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ.വി.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു . ശ്രീ.അഹമ്മദ് മന്നാനി , ശ്രീമതി .സൽമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വായനാ കാർഡ് നിർമാണം, അറബിക് എഴുത്തു പരിശീലനം , ഐ.ടി. ക്ലാസ്സ് തുടങ്ങിയ വ്യത്യസ്ത മായ സെഷനുകൾ പരിശീലനത്തിന്റെ ഭാഗമായി നടന്നു.

പാലച്ചിറ എച്ച്.എച്ച്.ടി.എം യു.പി.എസ്സിൽ വെച്ച് നടന്ന പ്രോഗ്രാമിൽ പ്രഥമ അധ്യാപകൻ ശ്രീ സുരേഷ് അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. വി.അബ്ദുൾ റഷീദിനെ ആദരിച്ചു . ബഷീർ കൂരാട് , അനീസ് കരുവാരക്കുണ്ട് ,സുലൈമാൻ ബാഖവി , അമീറുദ്ദീൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. പുതിയ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിയായി വീണ്ടും ശ്രീ.ഷൗക്കത്തലി.എം.ആർ നെ നിയമിച്ചു. യോഗത്തിൽ ഷൗക്കത്തലി സ്വാഗതവും മുഹമ്മദ് ഷംനാദ് നന്ദിയും പറഞ്ഞു .

 

അടിക്കുറിപ്പ് :

പാലച്ചിറ എച്ച്.എച്ച്.ടി.എം യു.പി.എസ്സിൽ വെച്ച് നടന്ന വർക്കല അറബിക് ടീച്ചേഴ്‌സ് ഇംപ്രൂവ്മെൻറ് പ്രോഗ്രാമിൽ പ്രഥമ അധ്യാപകൻ ശ്രീ സുരേഷ് അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. വി.അബ്ദുൾ റഷീദിനെ ആദരിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!