ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.
22 ആം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എംഎസ് മഞ്ജുവും 28 ആം വാർഡിൽ ജി ലേഖയും വിജയിച്ചു.
2020ൽ തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർമാർ രാജിവച്ചതിന് തുടർന്നാണ് 22 ആം വാർഡ് ചെറുവള്ളി മുക്ക്, 28 ആം വാർഡ് തോട്ടവാരം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
വോട്ട് നില
ചെറുവള്ളിമുക്ക് {22}
എൽഡിഎഫ് 351
യുഡിഎഫ് 255
ബിജെപി 211
തൊട്ടവാരം {28}
എൽഡിഎഫ് 479
യുഡിഎഫ് 204
ബിജെപി 185