കരവാരം പഞ്ചായത്തിൽ രണ്ട് വാർഡുകളിലും എൽഡിഎഫിനു വിജയം

കരവാരം :  കരവാരം ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. കരവാരം പഞ്ചായത്തിലെ 12 ആം വാർഡ് പട്ട്ളയിൽ 261 വോട്ടിന്  ബേബി ഗിരിജയും 16 ആം വാർഡ് ചാത്തമ്പാറയിൽ 149വോട്ടിന് വിജി വേണുവും വിജയം നേടി.

2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച വാർഡുകളാണ് രണ്ടും. എന്നാൽ 2024 ഏപ്രിൽ 3നു ഇരു വാർഡുകളിലെയും മെമ്പർമാർ രാജി വെച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എം എന്നിവരാണ് രാജിവെച്ചത്. ഇപ്പോൾ ഇരു വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു.

ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.

കരാവാരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പടെ രണ്ടു പേർ രാജി വെച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!