പെരിങ്ങമ്മല : പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ 15 ആം വാർഡ് കരിമൺകോട് എം ഷഹനാസ് 314 വോട്ടിന്റെ ഭൂരിപക്ഷത്തിലും 18 ആം വാർഡ് കൊല്ലായിൽ കലയപുരം അൻസാരി 438 വോട്ടിന്റെ ഭൂരിപക്ഷത്തിലും 19 ആം വാർഡ് മടത്തറ വാർഡിൽ ഷിനു 203 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.