നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ ഇന്റർ സ്കൂൾ പെയിന്റിംഗ്, ചിത്രരചന എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മായാദേവി ടീച്ചർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് സുജിത് അദ്ധ്യക്ഷത വഹിക്കുകയും സ്റ്റാഫ് സെക്രട്ടറി പ്രഭ ടീച്ചർ ആശംസ അർപ്പിക്കുകയും ചെയ്തു.
രാവിലെ മുതൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി
നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൗട്ട്സ് വോളന്റീർസ് ചിട്ടയോടെ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.