കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനത്തിന്റെ കവർ പേജ് പ്രകാശനം നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ പ്രകാശനം നിർവ്വഹിച്ചു. ഡോ : രതീഷ് നിരാല ഏറ്റുവാങ്ങി. ദിലീപ് നാരായണൻ അദ്ധ്യക്ഷനായി.
മണമ്പൂർ ,സദനത്തിൽ പാഠശാല ഹാളിൽ നടന്ന ചടങ്ങിൽ ഷിബു സുരേന്ദ്രൻ നന്ദി പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ, ബാലു വിവേകാനന്ദൻ, ജയലാൽ, ഷീബ എന്നിവർ പങ്കെടുത്തു. ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ ചിത്രം ആർട്ടിസ്റ്റ് കാളിദാസനാണ് തയ്യാറാക്കിയത്.