ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ 

ei2NB5A35002

ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെസി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 120000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവി (45)യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 2023 ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകി കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്.ആറ്റിങ്ങൽ, കടയ്ക്കാവൂർ,ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്.

ആറ്റിങ്ങൽ എസ് എച്ച്ഒ ഗോപകുമാർ ജി യുടെ നേതൃത്വത്തിൽ എസ് ഐ ജിഷ്ണു എം എസ്, എസ് ഐ സജിത്ത്, എഎസ്ഐ  ഗ്രേഡ് സഫീജ, എസ്. സി. പി. ഒ മാരായ ശരത് കുമാർ, വിഷ്ണു ലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!