ചിറയിൻകീഴ്: അറ്റകുറ്റപണി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ബദൽ സംവിധാനമൊരുക്കി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി ക്രമങ്ങൾ കൈകൊള്ളുമെന്ന് വാട്ടർ അതോറിറ്റി കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നതാണ്. എന്നാൽ ഓരാഴ്ച്ച പിന്നിട്ടപ്പോഴും വെള്ളം എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ അതികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കടയ്ക്കാവൂർ ,ശാർക്കര, ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.
ഉപരോധത്തെ തുടർന്ന് സൗജന്യമായി പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകാനുള്ള നടപടിക്രമങ്ങൾ കൈകൊള്ളാമെന്ന ഉറപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം നൽകി.
ബിഎസ് അനൂപ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തെ നേരിടുവാൻ പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ നിഷ്ക്രിയരായി നോക്കി നിൽക്കുകയാണെന്ന് ബി.എസ് അനൂപ് പറഞ്ഞു.
ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുവാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരായ എം.എ ജബ്ബാർ ,സുനിൽ പെരുമാതുറ ,മോനി ശർക്കര കോൺഗ്രസ് നേതാക്കന്മാരായ പുതുക്കി പ്രസന്നൻ , കടയ്ക്കാവൂർ കൃഷ്ണകുമാർ ഷാഫി പെരുമാതുറ , അഭിലാഷ് ഭജനമഠം,അശോകൻ പഴഞ്ചിറ ,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത് മോഹൻ പഞ്ചായത്തംഗങ്ങളായ അൻസിൽ അൻസാരി, സജികുമാർ, പെരുംകുളം അൻസാർ, ജയന്തി കൃഷ്ണ ബേബി ,മനു മോൻ കോൺഗ്രസ് നേതാക്കളായ സുകു . എസ്, സജി പെരുമാതുറ എന്നിവർ സംസാരിച്ചു.