ലോക സീനിയർ സിറ്റിസൺ ദിനമായ ആഗസ്റ്റ് 8 ന് നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുജിത്തിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന പൗരനായ ഭദ്രദേവൻ കുളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മായാദേവി ടീച്ചർ സ്വാഗതവും വൈസ് പ്രസിഡൻ്റ് പ്രദീപ് ആശംസകളും സ്റ്റാഫ് സെക്രട്ടറി പ്രഭ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സ്കൗട്ട് യൂണിറ്റ് നിർമ്മിച്ച പൂച്ചെണ്ടുകൾ നൽകിയാണ് അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർക്ക് അവരവരുടെ ചെറുമക്കൾ പൊന്നാട അണിയിച്ചും റോസാപ്പൂക്കൾ നൽകിയും സ്നേഹവും ആദരവും അറിയിച്ചു.