ആറ്റിങ്ങൽ : ആറ്റിങ്ങലിൽ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയ നിവാസിൽ ചന്ദ്രശേഖരൻ പിള്ളയുടെ മകൻ അതുൽ ശങ്കർ (26) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരമണിയോടെ ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിലാണ് സംഭവം. നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ചാണ് അപകടം നടന്നത്. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുൽ ശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഫോസിസ് ജീവനക്കാരനായിരുന്നു അതുൽ. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.