ഔഷധ സസ്യ പ്രചരണത്തിനും പരിപാലത്തിനുമായി തൊടുപുഴ നാഗാർജ്ജുന ഔഷധശാല നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാലയങ്ങളിൽ ഔഷധോദ്യാനം. ഇതിൻ്റെ ഭാഗമായി ആനാട് എസ്.എൻ.വി എച്ഛ്.എസ്.എസിലെ എൻ. എസ്. എസ് യൂണിറ്റുമായി സഹകരിച്ച് ആനാട് ഗവൺമെന്റ് ആയുർവേദ ആശുപതിയിൽ ഔഷധോദ്യാനം നിർമ്മിച്ചത്. വാമനപുരം എം.എൽ .എ .അഡ്വ.. ഡി. കെ. മുരളി ഉദ്യാനത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം ചെയ്തു.

ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീകല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ മുഖ്യ പ്രഭാഷണം നടത്തി. ഡി. എം. ഒ. ഡോ. അജിത അതിയേടത്ത് മുഖ്യാതിഥി ആയിരുന്നു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ. സെബി സ്വാഗതം ആശംസിച്ചു. നാഗാർജ്ജുന ഔഷധശാലയുടെ സോണൽ മാനേജർ ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, വാർഡ് മെമ്പർ കവിത പ്രവീൺ , ആശുപത്രി വികസന സമിതി അംഗം ഹരിദാസ് , ആയുർവേദ മെഡിക്കൽ അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യ നെടുമങ്ങാട് ഏരിയ പ്രസിഡൻ്റ് ഡോ. അനീഷ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. രോഹിത് ജോൺ ഡോ. വിഷ്ണു മോഹൻ , ഡോ.പൂർണ്ണിമ സ്ഥാപത്തിലെ മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ദീപ രാജ് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് ആനാട് എസ്. എൽ. വി. എച്ച്. എസ്സ് എസ്സിലെ ലെ എൻ. എസ്സ്. എസ്സ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് നാഗാർജ്ജുനയുടെ അഗ്രകൾച്ചർ മാനേജർ ബേബി ജോസഫ് ഔഷധ സസ്യ ബോധവത്കരണ ക്ലാസ്സു ക്വിസ്സും സംഘടിപ്പിച്ചു.
								
															
								
								
															
				

