വിതുര: വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അവരുടെ നേട്ടങ്ങളുടെ പട്ടികയിൽ പുതിയ ഒരധ്യായം കൂടി എഴുതി ചേർത്തിരിക്കുകയാണ്. ഹിരോഷിമ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് 32 ലോക ഭാഷകളിൽ യുദ്ധ വിരുദ്ധ സന്ദേശം നൽകിയാണ് കേഡറ്റുകൾ പുതിയ ചരിത്രം കുറിച്ചത്.
നൂറു കണക്കിന് സഡോക്കു കൊക്കുകളും വിദ്യാർഥികൾ തയ്യാറാക്കി.സ്‌കൂളിൽസംഘടിപ്പിച്ച യുദ്ധ വിരുദ്ധ സന്ദേശ രചന വൈസ് പ്രിൻസിപ്പൽ സിന്ധുദേവി റ്റി.എസ്.ആദ്യ സന്ദേശം എഴുതി ഉൽഘാടനം ചെയ്തു.
അരുവിക്കര എം.എൽ.എ.അഡ്വ.ജി.സ്റ്റീഫൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി , വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് , വാർഡ് അംഗം നീതു രാജീവ് എന്നിവർ സന്ദേശ രചനയിൽ ഭാഗമായി.
150 മീറ്റർ നീളത്തിലുള്ള ക്യാൻവാസിലാണ് കേഡറ്റുകൾ യുദ്ധ വിരുദ്ധ സന്ദേശ രചന പൂർത്തിയാക്കിയത്.ഒരാഴ്ച മുൻപേ തുടങ്ങിയ തയ്യാറെടുപ്പുകൾക്ക് സ്‌കൂളിലെ അധ്യാപകർ എല്ലാ പിന്തുണയും നൽകി.