വയനാടിന്റെ പുനരുദ്ധാരണത്തിന് ടാസ്കിന്റെ പിന്തുണ

IMG-20240813-WA0009

വയനാട്ടിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലും വലിയ നാശം വിതച്ച പശ്ചാത്തലത്തിൽ, കേരളത്തിലെ ട്രാവൽ ടൂറിസം മേഖലയിലെ ഏജൻസി കളുടെ കൂട്ടായ്മയായ ടാസ്ക് (ട്രാവൽ ആൻഡ് ടൂറിസം ഏജന്റ്സ് സർവൈവൽ കേരളൈറ്റ്സ്) അംഗങ്ങൾ വായനാടിൻറെ പുനരധിവാസത്തിനു 316500/- രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സംഭാവനയുടെ രേഖകൾ പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ഭാരവാഹികൾ കൈമാറി.

വയനാട്ടിലെ ദുരിത ബാധിധരോടുള്ള പിന്തുണയും കാരുണ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ടാസ്ക് ഓഗസ്റ്റ് 24 നു കോഴിക്കോട്, റാവിസ് കടവ് റിസോർട്ടിൽ വെച്ച് നടത്താനിരുന്ന അംഗങ്ങളുടെ വാർഷിക കുടിച്ചേരൽ “വോയേജ് 2024” മാറ്റിവെച്ചതായും ഭാരവാഹികൾ അറിയിച്ചു.ചടങ്ങിൽ ടാസ്ക് പ്രസിഡണ്ട് രാജേഷ് ചന്ദ്രൻ, അനുരാജ്, നഹാസ്, ജുനൈദ്, സലിം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!