ആറ്റിങ്ങൽ ആലംകോട് ഇന്നോവയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരപരിക്ക്. ഏകദേശം ഉച്ചയ്ക്കു ഒരു മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ ഇന്നോവയും ആലങ്കോട് ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ വലത് ഭാഗം തകർന്നു. ഇന്നോവയുടെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
