അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ കായികമേള 2024 സംഘടിപ്പിച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന മേള അന്താരാഷ്ട്ര ഖോ ഖോ റഫറീസ് പാനൽ അംഗം കെ. മണികണ്ഠൻ നായർ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം കായിക താരങ്ങൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, എൻ. സാബു, ആർ.എസ്. ലിജിൻ, രഞ്ജിത്കുമാർ എന്നിവർ പങ്കെടുത്തു. സ്കൂളിലേക്ക് സമീക്ഷ കലാകായിക സമിതി വാങ്ങി നൽകിയ ക്രിക്കറ്റ് കിറ്റ് ഭാരവാഹികളായ ദീപു, വിഷ്ണു എന്നിവർ ചേർന്ന് ഹെഡ്മാസ്റ്റർക്ക് കൈമാറി.