ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അഞ്ച് ഉപജില്ലകളിലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അധ്യാപകർക്കുള്ള പരിശീലന പരിപാടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു.
ഗാന്ധി സ്മാരക നിധിയും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാന്ധി സ്മാരക നിധി വർക്കിങ് ചെയർമാനും ഗാന്ധി ദർശൻ ഡയറക്ടറുമായ ഡോ. ജേക്കബ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.
സ്‌കൂളുകളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും സ്വദേശി ഉൽപ്പന്നങ്ങളുടെ നിർമാണവും പരിശീലനവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധ സ്‌കൂളികളിൽ നിന്ന് ഇരുന്നൂറ്റി അറുപത് അധ്യാപകർ പങ്കെടുത്തു.
ഗാന്ധിദർശൻ ജില്ലാ കൺവീനർ എൻ. സാബു, ജില്ലാ കോ-ഓർഡിനേറ്റർ ആർ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ കെ. അനിൽകുമാർ, വിദ്യാഭ്യാസ ജില്ലാ കൺവീനർ ഒ.ബി. ഷാബു, ക്ളീറ്റസ് തോമസ്, ഹുദ ഫാറൂഖ്, അജീഷ് എന്നിവർ സംസാരിച്ചു.