ആലംകോട് : അമിതവേഗതയിൽ എത്തിയ ഇന്നോവ കാർ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു. ആർക്കും പരിക്കുകൾ ഒന്നും തന്നെ ഇല്ല. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു വഞ്ചിയൂർ പുതിയതടത്തിനു സമീപം ആയിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും ക്ഷേത്രത്തിന്റെ ആർജ്ജും ഇടിച്ചു തകർത്ത് ശേഷമാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇന്നോവക്കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.