മാനവസേവ ഭരത്ഗോപി പുരസ്കാരം നടൻ സലിംകുമാർ ഏറ്റുവാങ്ങി

IMG_20240819_130319

ആറ്റിങ്ങൽ പൊയ്കമുക്ക് മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ വാർഷികാഘോഷങ്ങൾക്ക് സമാപനമായി.
പൊയ്ക മുക്ക് തിപ്പട്ടിയിൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.


ഭരത്ഗോപി പുരസ്കാരം നടൻ സലിംകുമാറിനും മാനവ സേവ പുരസ്കാരം ശ്രീഗോകുലം മെഡിക്കൽ കോളേജ് എംഡി ഡോക്ടർ കെ കെ മനോജനും, മാനവ സേവ സ്പെഷ്യൽ ജൂറി പുരസ്കാരം സിനി ആർട്ടിസ്റ്റ് കുമാരി കൃഷ്ണേന്ദുവിനും സമ്മാനിച്ചു. മാനവ സേവ പ്രതിഭാ പുരസ്കാരം, വിദ്യാജ്യോതി പുരസ്കാരം, കർമശ്രേഷ്ഠ പുരസ്കാരം, മാധ്യമ പുരസ്കാരം,മികവ് പുരസ്കാരം പൊതുപ്രവർത്തന മികവ് പുരസ്കാരം,സേവന പുരസ്കാരം, ചിത്രരചന, ക്വിസ് മത്സരം,എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.

മാനവസേവ സെക്രട്ടറി ശശിധരൻ നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് പൊയ്കമുക്ക് ഹരി അധ്യക്ഷനായി. ട്രഷറർ അനിത റിപ്പോർട്ട് അവതരിപ്പിച്ചു.
ചിറയിൻകീഴ്‌ എംഎൽഎ വി ശശി, മാനവ സേവ രക്ഷാധികാരി അഡ്വക്കേറ്റ് എസ് ലെനിൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, മാനവ സേവ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് പി,ആർ രാജീവ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് അംഗം സുജിത, ഐ എൻ സി ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, സിപിഐഎം മുധാക്കൽ എൽ സി സെക്രട്ടറി ദിനേശ്, സിപിഐ മുദാക്കൽ എൽ സി സെക്രട്ടറി അഡ്വക്കേറ്റ് ഡി അനിൽകുമാർ, ഐ എൻ സി മുദാക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് സുജാതൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
മാനവസേവ അംഗം ശ്രീനിവാസൻ നന്ദി പ്രകാശിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മാനവ സേവ അംഗങ്ങളും പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!