ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ വേളാർകുടിയിൽ വാഹനാപകടം.
സ്വകാര്യബസ് മിക്സർലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്സും എതിർദിശയിലേക്ക് പോയ മിക്സർലോറിയും തമ്മിലാണ് ഇടിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു ഇലക്ട്രിക് പോസ്റ്റിൽ ബസ് ഇടുക്കിയും പോസ്റ്റ് രണ്ടായി ഒടിയുകയും ചെയ്തു. ആർക്കും പരിക്കില്ല.7 മണിയോടെയായിരുന്നു അപകടം.