മടവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ, മടവൂർ സർവീസ് സഹകരണബാങ്ക്, മടവൂർ കാർഷിക കർമ്മസേന, ക്ഷീര സംഘങ്ങൾ, പാടശേഖര സമിതി കൾ എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ ആഗസ്റ്റ് 17 ( ചിങ്ങം -1) കർഷകദിനാചാരണം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി സംഘടിപ്പിച്ചു.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ ആശ ബി നായർ സ്വാഗതം ആശംസിച്ചു. വർക്കല എംഎൽഎ അഡ്വ . വി ജോയി കർഷക ദിനാചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി മുഖ്യ പ്രഭാഷണം നടത്തി.
കർഷക ദിനാചാരണത്തിന് ആശംസകൾ നേർന്നു കൊണ്ടു ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, മടവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബിഎം റസിയ, കിളിമാനൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഡി. ദീപ, മടവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രവീന്ദ്രൻ ഉണ്ണിത്താൻ, മടവൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ചന്ദ്ര ലേഖ, കിളിമാനൂർ ബ്ലോക്ക് മെമ്പർ മാരായ അഫ്സൽ എസ്. ആർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റ്റീ. പി. അരുണിമ, ഇന്ദു രാജീവ്, ഹസീന.എ, സന്തോഷ് കുമാർ ആർ, എം എസ് റാഫി, സിമി സതീഷ്, സുജീന മക്തും, കെ. മോഹൻദാസ്, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ മുരളീധരൻ, സിപിഐ (എം )മടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ . ബിനു എസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മടവൂർ നാസർ, ഐഎൻസി മടവൂർ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശാന്തി മോൾ വിഎസ് , കാർഷിക കർമസേന പ്രസിഡന്റ് സജീവ് മുളവന, നടുവത്തേല പാടശേഖര സമിതി സെക്രട്ടറി എൻ പ്രഭാകരൻപിള്ള എന്നിവർ സംസാരിച്ചു.
ചടങ്ങിൽ 18 മികച്ച കർഷകരെപൊന്നാടയും മോമെന്റയും, സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.കൃഷി അസിസ്റ്റന്റ് ജി സന്തോഷ് ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.