തിരുവനന്തപുരം :2024 ഓഗസ്റ്റ് 21ന് സമഗ്ര ശിക്ഷ കേരളയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേർസ് അസോസിയേഷൻ വിവിധ ആശയങ്ങൾ ഉന്നയിച്ച് 2024 ഓഗസ്റ്റ് 21 മുതൽ 31 വരെയുള്ള തിയതികളിലായി സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ജില്ല ഓഫീസകളിലേക്കു മാർച്ചും ധർണയും നടത്തുന്നു. 2024 സെപ്റ്റംബർ 3 മുതൽ സെക്രട്ടറിയറ്റ് ന് മുന്നിൽ അനിശ്ചിത കാല സമരം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഈ സമരത്തിന്റെ ഭാഗമായി കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ശമ്പള വർദ്ധനവ് അടിയന്തരമായി നടപ്പിലാക്കുക, പൊതു വിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്ധിക സൃഷ്ടിച്ചു സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തുക. 2020-21 സാമ്പത്തികവർഷം മുതലുള്ള സറണ്ടർ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ഓഗസ്റ്റ് 21 ന് കെ ആർ ടി എ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസിലേക്കു മാർച്ചും ധർണയും നടത്തുന്നു.