ആറ്റിങ്ങലിൽ ദേശീയ പാത നിർമ്മാണത്തിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കവർച്ച: മൂന്നു പേർ അറസ്റ്റിൽ

eiTSE0H34570

ആറ്റിങ്ങൽ : തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മുതൽ കടമ്പാട്ടുകൊണം വരെയുള്ള ദേശീയപാത 66ന്റെ നിർമ്മാണത്തിനായി കരാർ കമ്പനി അവരുടെ കൊല്ലമ്പുഴ, മാമം യാർഡുകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകൾ, കമ്പികൾ അടക്കമുള്ള ലക്ഷകണക്കിന് രൂപ വില വരുന്ന നിർമ്മാണ സാമഗ്രികൾ കവർച്ച ചെയ്ത സംഘത്തിൽപ്പെട്ട മൂന്നുപേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ആറന്മുള താഴത്തേതിൽ വീട്ടിൽ മനോജ്(49), കല്ലമ്പലം തോട്ടയ്ക്കാട് വെടിമൺകോണം പുത്തൻവിള വീട്ടിൽ വിമൽരാജ്(34), വർക്കല ചെറുന്നിയൂർ വെണ്ണിയോട് വായനശാലയ്ക്ക് സമീപം മനോജ്(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കരാർ കമ്പനിയായ ആർഡിഎസ് കമ്പനിയുടെ മുൻ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി മനോജ് ഇനിയും ഈ കേസിൽ പിടികൂടാൻ ഉള്ള ബീഹാർ സ്വദേശിയുമായി ചേർന്ന് കഴിഞ്ഞ കുറെ നാളുകളായി നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്തു വരികയായിരുന്നു. സാമഗ്രികൾ മോഷണം ചെയ്തതിനെ തുടർന്ന് കമ്പനി പോലീസിൽ പരാതി നൽകുകയും, ആയതിനെ തുടർന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷമത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ചെടുത്ത സാധന സാമഗ്രികൾ ചില സ്വകാര്യ നിർമ്മാണ കമ്പനികൾക്കും സ്വകാര്യ യാർഡുകളിലും പകുതി വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു ഇവർ ചെയ്തു വന്നിരുന്നത്.

ക്രമക്കേടുകളെ തുടർന്ന് കമ്പനിയിൽ നിന്നും പുറത്താക്കിയ മനോജ് വിമൽരാജും കമ്പനി എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥനുമായി ചേർന്നാണ് ഇത്തരത്തിൽ മോഷണം നടത്തി വന്നിരുന്നത്. ലോറികളും എസ്കവേറ്ററും ഉപയോഗിച്ചാണ് ഇപ്രകാരം പ്രതികൾ മോഷണം നടത്തിയത്. പ്രതികൾ നാഷണൽ ഹൈവേയുടെ പണിക്കാരാണെന്നു വിചാരിച്ച് പോലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജുലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്എച്ച്ഒ ഗോപകുമാർ ജി, എസ്ഐമാരായ സജിത്ത് എസ്, ജിഷ്ണു എംഎസ്, എസ്. സി. പി. ഒമാരായ മനോജ് കുമാർ കെ, ശരത് കുമാർ എൽആർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയിൽ വാങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!