സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ മാർച്ചും ധർണയും നടത്തി

IMG-20240823-WA0214

പൊതു വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ ആർ ടി എ) ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

സിപിഐ സംസ്ഥാനകമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ  ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ ആർ ടി എ ജില്ലാ പ്രസിഡൻറ് കെ സിന്ധു അധ്യക്ഷത വഹിച്ചു.കെ ആർ ടി എ ജില്ലാ സെക്രട്ടറി എസ് രജനി സ്വാഗതം പറഞ്ഞു . സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശൈമ്മ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ബി. എം ശ്രീലത, കെ ആർ ടി എ സംസ്ഥാന വൈസ് പ്രസിഡൻറ് ബിനു കുമാർ, കെ ആർ ടി എ ജില്ലാ വൈസ് പ്രസിഡൻ്റ് സബിത എം ബഷീർ എന്നിവർ  സംസാരിച്ചു.

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക,സുപ്രീംകോടതി വിധി അനുസരിച്ച് തസ്തിക നിർണയിച്ച് സ്ഥിര നിയമനം നടത്തുക,ശമ്പള വർദ്ധന,ടി എ വർദ്ധന,ലീവ് സറണ്ടർ,ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പ്രതിദിന ടി എ വർദ്ധി പ്പിക്കുക,സ്ഥല മാറ്റത്തിന് മാനദണ്ഡം നിശ്ചയിക്കുക,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!