പൂവനിയിൽ പൂത്തുലഞ്ഞു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. തരിശു കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു നടപ്പിലാക്കിയ പൂ കൃഷി വൻവിജയം.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, കൃഷിവകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കേരള മിഷൻ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ 53 ഏക്കർ പൂ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മനോജിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളി നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സബീന എൻ,കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫാത്തിമ പോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ് ആർ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ പി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ആശംസകളും കൃഷി ഓഫീസർ അനുചിത്ര നന്ദിയും അറിയിച്ചു.