ഗോട്ടക് (GOTEC) പദ്ധതിയുടെ അധ്യാപക പരിശീലനം പൂർത്തിയായി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന GOTEC (ഗ്ലോബൽ ഓപ്പർട്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ) പദ്ധതിയുടെ ഭാഗമായ അധ്യാപകർക്കുള്ള പരിശീലന പരിപാടിയും പരിഷകരിച്ച മോഡ്യൂളിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ നടന്നു.

ഡോ. സി. മനോജ് ചന്ദ്രസേനൻ,ഡോ. കല്യാണി വല്ലത്ത്, സാം ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ കൈകാര്യം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിധിയിലെ 78 സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

ആദ്യ സെഷനിൽ ഡോ. സി. മനോജ് ചന്ദ്രസേനൻ, ഗോട്ടക്ക് പദ്ധതി വിശദീകരിച്ചു. അധ്യാപകർക്കുള്ള വിവിധ ആശങ്കകളും വിദ്യാർത്ഥികളുടെ ഭാഷ നൈപുണ്യത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം സെഷനിൽ  ഡോ. കല്യാണി വല്ലത്ത് ഇംഗ്‌ളീഷ് ഭാഷാ പഠനത്തിലെ പുതിയ പ്രവണതകളും സാധ്യതകളും ആസ്പദമാക്കി മികച്ച ആശയങ്ങൾ പങ്കുവെച്ചു. വിദ്യാർഥികളെ ആംഗലേയ പഠനബോധന പ്രക്രിയയിൽ എങ്ങനെ പങ്കാളികളാക്കാമെന്ന് വിശദീകരിച്ചു.വളരെ ചിന്തോദ്ദീപകവും അറിവ് നൽകുന്നതുമായ ഈ സെക്ഷനിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.

മൂന്നാം സെഷനിൽ സാം ജോർജ് ഭാഷാ പഠനത്തിൽ ഗെയിമുകൾക്കുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ‘(ഗെയിമിഫിക്കേഷൻ) ‘ സെഷൻ കൈകാര്യം ചെയ്തു.വ്യത്യസ്ത കളികളിലൂടെ ഭാഷാ ബോധനം എങ്ങനെയാണ് നടത്തേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന പ്രോജക്ട് കോർഡിനേറ്റർ  കെ.അൻവർ , മോഡ്യൂൾ പരിചയപ്പെടുത്തി. തുടർന്ന് ആര്യ എസ് ,രാജി ജി.ആർ,
കൃഷ്ണശ്രീ. ജി ,സ്നേഹ’എസ് ഡി ,രശ്മി കെ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

9 30 മുതൽ 4 30 വരെ നടന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ,125 അധികം അധ്യാപകർ പങ്കെടുത്തു. അധ്യാപനത്തിലെ നവീന ആശയങ്ങൾ ഉൾപ്പെടുത്തി പഠനബോധന പ്രക്രിയ ആയാസരഹിതമാക്കാൻ എല്ലാ സെക്ഷനുകളും സഹായിച്ചുവെന്ന് ഫീഡ് ബാക്ക് സെക്ഷനിൽ അംഗങ്ങൾ വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!