കിളിമാനൂർ : കേരളമാകെ തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമായിക്കൊണ്ടിരിക്കുകയും പ്രദേശത്ത് നിരവധി പേർക്ക് നായ്ക്കളുടെ കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ വാലഞ്ചേരി റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പേവിഷബാധ ബോധവത്കരണ ക്ലാസ്സ് നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് ഹരികൃഷ്ണൻ.എൻ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ഉഷാകുമാരി, വൈസ് പ്രസിഡൻ്റ് പ്രഫ.എം.എം.ഇല്യാസ്, ആശ പ്രവർത്തക ഷീല തുടങ്ങിയവർ സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ആനന്ദ്.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.