“ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറം” ബൗദ്ധിക വിനിമയത്തിനുള്ള ധാരണാപത്രം കൈമാറി

ആധുനിക സമൂഹത്തിന് സ്വത്വ ബോധവും ദിശാബോധവും നൽകുന്നതിന് ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളും ദർശനങ്ങളും ഏറെ സഹായിച്ചുവെന്ന് ശ്രീനാരായണഗുരു അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ് ശിശുപാലൻ അഭിപ്രായപ്പെട്ടു.

ചെമ്പഴന്തി കേന്ദ്രമാക്കി പുതിയതായി ആരംഭിച്ച “ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറം” എന്ന സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി, ചെമ്പഴന്തി,വർക്കല എന്നിവിടങ്ങളിലെ ശ്രീനാരായണ കോളേജുകൾ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് ശ്രീനാരായണഗുരു ദർശനങ്ങൾ കോളേജ് തലത്തിൽ എത്തിക്കുവാനുള്ള ബൗദ്ധിക വിനിമയത്തിനുള്ള ധാരണാപത്രം ചടങ്ങിൽ (എം.ഒ.യു) ഒപ്പുവെച്ചു.

ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറം പ്രസിഡന്റ് അഡ്വ. ഷീല ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. പി.വസുമതീ ദേവി,ഡോ. എസ്.കെ രാധാകൃഷ്ണൻ, ബി.ആർ രാജേഷ്,രമേശ് ശ്രീലകത്തിൻ,മുരുക്കുംപുഴ രാജേന്ദ്രൻ,ഡോ. പ്രീത കൃഷ്ണൻ,ഡോ. ആവണി ശശീന്ദ്രൻ,കെ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.തങ്കമണി നാരായണൻവീണ വാദനവും, ബി.സൈനുമോൾ, വിമലപത്മാകരൻ, ഗീത.എസ് എന്നിവർ ഗുരുകൃതി ആലാപനവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!