വിദ്യാഭ്യാസം പുരോഗതി നേടുന്നതോടെ സമൂഹത്തിലെ അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കേരള പാണൻ സമാജം ( കെ പി എസ് )സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം, പബ്ലിക് ലൈബ്രറി ഹാളിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നു കാണുന്ന എല്ലാ നേട്ടങ്ങളോടും നാം കടപ്പെട്ടിരിക്കുന്നത് വിദ്യാഭ്യാസത്തോടും അറിവിനോടുമാണ് അതിനാൽ അറിവാണ് വഴിവെളിച്ചമെന്നറിയാൻ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടത് മുതിർന്നവരുടെ കടമയാണെന്നദ്ദേഹം പറഞ്ഞു.സമ്മേളനം ഇരവിപുരം എം എൽ എ എം നൗഷാദ് ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
തിരുവരങ്കത്ത് പാണനാർ പുരസ്‌കാരം ജൂറി ചെയർമാൻ ബിജുമോൻ പന്തിരുകുലം കണ്ണനെല്ലൂർ സദാനന്ദന് നൽകി. ജനറൽ സെക്രട്ടറി ചിറയിൻകീഴ് അജിനികുമാർ, കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ സവിതാദേവി,കെ ആർ രാജേന്ദ്രൻ ഐവർക്കാല,ബി എസ് ബാബു,എൻ ബീന ആശ്രാമം, ഡി ദീപ കുഴിമതിക്കാട്,ബിനി ജയസേനൻ,മുരളി മയ്യനാട്, അയിരൂർ വിക്രമൻ നാരായണൻ എന്നിവർ സംസാരിച്ചു.