ജ്വാലാമൃതം 2024 സാഹിത്യസർഗ്ഗോത്സവം

IMG-20240827-WA0037

ആറ്റിങ്ങൽ ജ്വാലാസംസ്കൃതിഭവന്റെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ  ജ്വാലാമൃതം 2024 സാഹിത്യസർഗ്ഗോത്സവം നടന്നു. സാഹിത്യസർഗ്ഗോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും നടന്നു .

സാംസ്കാരികസംഗമം ലൗവ് ഇന്ത്യ ലൈവ് ഫോർ ഇന്ത്യ പ്രഭാഷണ പരമ്പര ഫെയിമും, പ്രശസ്ത വാഗ്മിയും വിശ്രുത സംസ്കൃത പണ്ഡിതനുമായ ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു .

 

സന്ദീപ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സംഗമത്തിൽ ഡോ വി.സുനിൽരാജ്, അയിലം ഉണ്ണികൃഷ്ണൻ, സുഭാഷ്ചന്ദ്രൻ കരുണാലയം, മനോജ്.കെ.സി, മോഹൻദാസ് എവർഷൈൻ, അജിൽ മണിമുത്ത്, മധു മാവില എന്നിവർ സംസാരിച്ചു .

 

 ശാരി ബിനു സ്വാഗതവും ആതിരാഷാജി കൃതജ്ഞയും രേഖപ്പെടുത്തി. ഡോ.വി. സുനിൽരാജിന് ഏ.ആർ.രാജരാജവർമ്മ പുരസ്കാരവും അയിലം ഉണ്ണികൃഷ്ണന് വി.സാംബശിവൻ പുരസ്കാരവും, മനോജ്.കെ.സി.യ്ക്ക് കാളിദാസ പുരസ്കാരവും, സന്ദീപ് വാസുദേവന് കാവാലം പുരസ്കാരവും, മോഹൻദാസ് എവർഷൈന് തകഴി പുരസ്കാരവും, മധു മാവിലയ്ക്ക് വൈക്കം മുഹമ്മദ് പുരസ്കാരവും, ബിന്ദു ശ്രീകുമാറിന് നാലപ്പാടൻ പുരസ്കാരവും, ആതിരാഷാജിക്ക് എൻ.എൻ.കക്കാട് പുരസ്കാരവും, ഡോ.നിസ കരിക്കോടിന് സുഗതകുമാരി പുരസ്കാരവും, രാജൻ കൂട്ടാലയ്ക്ക് പ്രൊഫ.മുണ്ടശ്ശേരി പുരസ്കാരവും, മുഹമ്മദ് ലത്തീഫിന് ഇടശ്ശേരി പുരസ്കാരവും, മനോജ് കുമരംകരിയ്ക്ക് കാവ്യരത്ന പുരസ്കാരവും, മിനി എസ് നായർക്ക് ലളിതാംബിക അന്തർജ്ജന പുരസ്കാരവും, സുഭാഷ്ചന്ദ്രൻ കരുണാലയത്തിന് പൂന്താനം പുരസ്കാരവും, ശ്രീകല സുഖാദിയയ്ക്ക് ബാലാമണിയമ്മ പുരസ്കാരവും,  ശാരി ബിനുവിന് സിസ്റ്റർ മേരി ബനിഞ്ജ പുരസ്കാരവും, അജിൽ മണിമുത്തിന് ഏ. വെങ്കിടങ്ങ് യുവശ്രേഷ്ഠാപുരസ്കാരവും,തോന്നയ്ക്കൽ – കല്ലൂർ ഹണിബീ ഇൻഫെന്റ് സ്കൂൾ പ്രിൻസിപ്പൽ ഫെർസാന സുൽഫിക്കറിന് ജ്വാലാ കർമ്മശ്രേഷ്ഠ പുരസ്കാരവും എസ്എസ്എൽസി , പ്ലസ് ടു തലത്തിൽ ഉന്നതവിജയം നേടിയ വിവിധ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക്  ജ്വാലാ വിദ്യാജ്യോതി പുരസ്കാരവും സമ്മാനിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!