അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കോസ്റ്റൽ പോലീസ് ബോട്ട് അപകടത്തിൽപ്പെട്ടു. ഇന്ന് വൈകിട്ട് 7 മണിയോടെയായിർന്നു സംഭവം.
നിയമവിരുദ്ധമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നുവെന്ന പരാതിയിൽ, പരിശോധന നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്. തിരയിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
കോസ്റ്റിൽ പോലീസ് വാർഡൻ ജിതിനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ നീന്തി രക്ഷപ്പെടുകയായിരുന്നു.