വർക്കല: പാലച്ചിറ മുക്കുകട മീലാദ് ഷെരീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും സെപ്തംബർ 8ന് രാവിലെ 7.30 മുതൽ പാലച്ചിറ കിഡ്‌സ് പാലസ് സ്കൂളിൽ വെച്ച് നടത്തുന്നു.
ക്യാമ്പിൽ പരിശോധനയ്ക്ക് എത്തുന്നവർ ആധാർകാർഡിൻ്റെ കോപ്പി കയ്യിൽ കരുതണം.
ശസ്ത്രക്രിയ ആവശ്യമുള്ളവരുടെ എല്ലാ ചെലവുകളും (ശസ്ത്രക്രിയ, ഭക്ഷണം, താമസം, ട്രെയിൻ യാത്ര) തികച്ചും സൗജന്യമായിരിക്കുമെന്ന് മുക്കുക്കട മീലാദ് ഷെരീഫ് കമ്മിറ്റിഅറിയിച്ചു.രോഗികളുടെ സഹായികളായി പോകുന്നവരുടെ എല്ലാ ചെലവുകളും സ്വയം വഹിക്കേണ്ടതാണ്.
ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എഎം ഹുസൈൻ പാലച്ചിറയും, പ്രോഗ്രാം കൺവീനർമാരായ തൻസിൽ, നവാസ്,പ്രോഗ്രാം കോർഡിനേറ്റർമരായ ഷെരീഫ് തണൽ, എകെ സലീം, മുക്കുക്കട മീലാദ് ഷെരീഫ് കമ്മിറ്റി രക്ഷാധികാരി ഫാമി പാലച്ചിറ തുടങ്ങിയവർ അറിയിച്ചു.
ഫോൺ : +919061122584, +917510156656