കിളിമാനൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെയും കിളിമാനൂർ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്തംബർ 2 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 2 മണിവരെ വയോജനങ്ങൾക്കായി വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ ഹാളിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. എല്ലാ പ്രദേശത്തുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ടി.ആർ.മനോജ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. അസോസിയേഷൻ രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും വാർഡ് അംഗം വി.ഉഷാകുമാരി കൃതഞ്ജതയും രേഖപ്പെടുത്തും. ഡോ.മാലിനി.ആർ. ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ 85471708 87.