വയനാടിൻ്റെ അതിജീവനത്തിനായി കൈകോർത്ത് വിളപ്പിൽശാല യു.പി. സ്കൂളിലെ കുരുന്നുകൾ

വയനാട്ടിലെ ദുരന്ത ബാധിതർക്കായി വിളപ്പിൽശാല യു.പി. സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക ബഹു. കാട്ടാക്കട എം.എൽ.എ.  ഐ.ബി. സതീഷ് ഏറ്റുവാങ്ങി.

ദുരിതാശ്വാസനിധി സ്വരൂപിക്കുന്ന കാര്യം അസംബ്ലിയിൽ അറിയിച്ചപ്പോൾ തന്നെ ഗൗരി നന്ദ , അഭിമന്യു, അബ്ദുള്ള എന്നീ കുട്ടികൾ തങ്ങളുടെ കുടുക്കകളിൽ സൂക്ഷിച്ചിരുന്ന തുകയുമായി തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലെത്തിയത് നേരത്തേ വാർത്തയായിരുന്നു.

എം.എൽ.എ തന്നെ തങ്ങളുടെ സഹായം ഏറ്റുവാങ്ങണം എന്നായിരുന്നു കുട്ടികളുടെ ആഗ്രഹം. അതനുസരിച്ചാണ് കഴിഞ്ഞദിവസം എം.എൽ.എ ഐ. ബി.സതീഷ് എത്തിയത്. സ്കൂൾ സമാഹരിച്ച 15,000 രൂപ ഹെഡ്മിസ്ട്രസും പി.റ്റി.എ.യും കുട്ടികളും ചേർന്ന് എംഎൽഎക്ക് കൈമാറി. പി.റ്റി.എ.പ്രസിഡൻറ് രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി . ഷാജി. മുൻ പിടിഎ പ്രസിഡൻറ്  ജയകുമാർ ,എച്ച്എം സിന്ധു, സീനിയർ അസിസ്റ്റൻ്റ് പത്മകുമാരി ,സ്റ്റാഫ് സെക്രട്ടറി ഫസിൽദാസ് തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!